വേങ്ങര: ഒതുക്കുങ്ങൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന വേങ്ങര ഉപജില്ല ശാസ്ത്രോത്സവം 2025 ൽ എൽ പി വിഭാഗം ശാസ്ത്ര മേളയിൽ നൂറോളം സ്കൂളുകളെ പിറകിലാക്കി കുറുക ഗവ:ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും തിളക്കമാർന്ന വിജയം നേടി. വിജയികൾക്കുള്ള സ്വീകരണത്തിനും ആഹ്ലാദ പ്രകടനത്തിനും പി ടി എ, എസ് എം സി നേതൃത്വം നൽകി.
ഹെഡ്മാസ്റ്റർ കെ.സി രാജേഷ് മാസ്റ്റർ, മേള കൺവീനർ ആഗ് നസ് ടീച്ചർ, മെഹബൂബ് മാസ്റ്റർ, ഡോ: പി.വി.എ.ഹമീദ്, മുഹമ്മദ് മുസ്തഫ പി.കെ, ഷിജിന ടീച്ചർ, അശ്വതി ടീച്ചർ, സുമയ്യ ടീച്ചർ, രജിഷ ടീച്ചർ, ഷിബിലി ടീച്ചർ, എസ് ആർ ജി കൺവീനർ അഭീഷ് എന്നിവർ അഭിവാദ്യമർപ്പിച്ചു.
കഠിനാധ്വാനത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണെന്ന് ചടങ്ങിൽ പി ടി എ അഭിപ്രായപ്പെട്ടു.