വേങ്ങര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കീഴിലുള്ള റെയ്ഞ്ചിന്റെ ഔദ്യോഗിക വെബ്സൈറ്റും (https://skjmvengara.in/) അത് വഴി വിദ്യാര്‍ത്ഥികളുടെ ദൈനംദിനം ഇസ്ലാമിക പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുളള "തഹ്‌രീക്" പദ്ധതിയുടേയും ലോഞ്ചിംഗ് ഹയാത്തുല്‍ ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു.
വിദ്യാർത്ഥികൾക്ക് അറിവിന്റെ മേഖലയിൽ തനതായ പരിശീലനം ലഭ്യമാകുന്നതിനൊപ്പം, ആത്മീയവും സാമൂഹികവുമായ വളർച്ചക്കും അവസരമൊരുക്കുന്ന നവീന വേദിയാകുകയാണ് തഹ്‌രീക്.
വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സമഗ്രമായി വികസിപ്പിക്കുന്നതിലേക്കുള്ള ഒരു ശ്രമം കൂടിയാണ് ഇത് ലക്ഷ്യം വെക്കുന്നത്.
വെബ്സൈറ്റിന്‍റെ പ്രവര്‍ത്തന രീതിയും തഹ്‌രീക് വഴി ലക്ഷ്യമിടുന്ന ദൗത്യങ്ങളും വിശദീകരിച്ചു. ചടങ്ങില്‍ റെയിഞ്ച് പ്രസിണ്ടൻ്റ് അബ്ദുൽ ഹമീദ് ഫൈസി പ്രാർത്ഥന നിർവഹിച്ചു . സെക്രട്ടറി അബ്ദു റഹീം സ്വാഗതം പറഞ്ഞു. ശിഹാബ് ഫൈസി പ്രഭാഷണം നടത്തി. ജോയിൻ സെക്രട്ടറി ശബീർ ഹുദവി, പരീക്ഷ ബോർഡ് ചെയർമാൻ ജാബിർ ബാഖവി, എസ്.കെ.എസ്.ബി.വി. കൺവീനർ മുജീബ് റഹ്മാൻ ബാഖവി എന്നിവർ പങ്കടുത്തു.