വേങ്ങര: ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുകയും
പ്രതികരിക്കുകയും ചെയ്യുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നടത്തുന്ന ശ്രമത്തിന് എതിരിൽ കെ പി സി സി ഗാന്ധി ദർശൻ സമിതി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നൈറ്റ് മാർച്ച് ഡി സി സി പ്രസിഡന്റ് വി എസ്.ജോയ് ഉദ്ഘാടനം ചെയ്തു.
രാക്ഷ്ട്രീയ എതിരാളികളുടെ ചോരയുടെ ഗന്ധമാണ് സി പി എമ്മിന്റെ ചെങ്കൊടിക്കെന്ന് ഡി സി സി പ്രസിഡന്റ് വി എസ്. ജോയ് പറഞ്ഞു. ഗാന്ധി ദർശൻ ജില്ലാ പ്രസിഡന്റ് ഷമീർ കാമ്പ്രന്ൻ അധ്യക്ഷതവഹിച്ചു. നൈറ്റ് മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
സമാപനം വേങ്ങര ബസ്സ്റ്റാന്റിൽ നടന്നു. ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നാസർ പറപ്പൂർ, എ കെ എ. നസീർ, പി പി. ആലിപ്പു, കെ രാധാകൃഷ്ണൻ മാസ്റ്റർ, എം കെ. മാനു, പി കെ സിദീഖ്, തേങ്ങിലാൻ ഹംസ, എ എ. റഷീദ്, സുലൈഖ മജീദ്, പി കെ. ഫിർദൗസ്, അരീക്കാട്ട് കുഞ്ഞിപ്പ എന്നിവർ പ്രസംഗിച്ചു.
പി പി എ. ബാവ, സി പി. മറിയാമു, സുബൈദ, വി പി കുഞ്ഞി മുഹമ്മദ് ഹാജി, എം രമേശ് നാരായണൻ, മൊയ്തീൻ കുട്ടി മാട്ടറ, അനഫ്, ബാബു കളങ്ങാടൻ, മുസ്തഫ പുള്ളിശ്ശേരി, ബാവ താട്ടയിൽ, പറമ്പൻ സൈതലവി, മുരളി ചേറ്റിപ്പുറം, എം ഭാസ്കരൻ എന്നിവർ നേതൃത്വവും നൽകി.