എആർ നഗർ: ഒക്ടോബർ 15 ലോക കൈകഴുകല്‍ ദിനത്തിന്റെ ഭാഗമായി അൽ ഫുർഖാൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ കൈ കഴുകൽ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത് ഉദ്ഘാടനം ചെയ്തു.
കൈ കഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും, ശാസ്ത്രീയമായി കഴുകുന്ന രീതികളെ കുറിച്ചും എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഫൗസിയ സംസാരിച്ചു.
പരിപാടിക്ക് വാർഡ് മെമ്പർ മൈമൂനത്ത്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കൈകഴുകുന്നതിന്റെ വിവിധ രീതികൾ ഡെമോൺസ്ട്രേഷൻ വഴി കാണിച്ചു കൊണ്ട് JHI നിഷ , MLSP ശ്രുതി എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകി. പരിശീലന പരിപാടിക്ക് അൽഫുർഖാൻ പ്രിൻസിപ്പാൾ അബ്ദുൾ മജീദ് സ്വാഗതവും അധ്യാപിക സിജി നന്ദിയും പറഞ്ഞു.