വേങ്ങര: വേങ്ങര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി പി റഷീദ് എന്ന കുഞ്ഞിപ്പക്ക് സാമൂഹിക സാംസ്കാരിക ചാരിറ്റി രംഗത്ത് പ്രവർത്തന മികവിനുള്ള ആദരവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്ററും മുതിർന്ന കോൺഗ്രസ് നേതാവ് പി പി എ ബാവയും ചേർന്ന് സമർപ്പിച്ചു.
ചടങ്ങിൽ പി കെ സിദ്ദീഖ്, അസൈനാർ ഊരകം, അഷ്റഫ് മനരിക്കൽ, മണ്ണിൽ ബിന്ദു, മുഹമ്മദ് ബാവ എ ആർ നഗർ, അനഫ് പി കെ, വേലായുധൻ മാസ്റ്റർ, സുബൈദ കെ, ഷാഹിദ ബീവി, ചന്ദ്രമതി സി തുടങ്ങിയവർ സംബന്ധിച്ചു.