വേങ്ങര: പൂച്ചോലമാട് മഹല്ല് കമ്മറ്റി പ്രസിഡൻ്റും മെജസ്റ്റിക് ജ്വല്ലറി ഗ്രൂപ്പുകളുടെ സ്ഥാപകനും ചെയർമാനുമായ പൂവിൽ കോമു കുട്ടി ഹാജിയുടെ ഭാര്യ കരുപറമ്പത്ത് ഖദീജ ഹജുമ്മ (73) എന്നവർ മരണപ്പെട്ടു.
അഹമ്മദ് പൂവിൽ, അബ്ദുൾ ലത്തീഫ് പൂവിൽ (മെജസ്റ്റിക് ജ്വല്ലേഴ്സ് തിരൂർ) എന്നിവർ ആൺമക്കളും, ബീഫാത്തിമ, റംല, സാജിത, ഫിർദൗസ് എന്നിവർ പെൺമക്കളുമാണ്.
ഇ.കെ.മുഹമ്മദ് ഹാജി (ഒലിപ്രംകടവ്), എൻ ടി സലീം (വേങ്ങര), കറുവണ്ണി അബ്ദുൾ ഗഫൂർ (കുഴിപ്പുറം), പി സി മുഹമ്മദ് യാസിൻ (ചാലിയം ), അഫ്സറ പൂവിൽ, റൈഹാന എൻ ടി എന്നിവർ മരുമക്കളാണ്.
മുൻ തിരൂരങ്ങാടി പഞ്ചായത്ത് മെമ്പർ കെ.പി, അഹമ്മദ് ഹാജി (ചെമ്മാട്) സഹോദരനാണ്.
പരേതയുടെ ജനാസ നിസ്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 10.30 ന് വേങ്ങര പൂച്ചോലമാട് മഹല്ല് ജുമാ മസ്ജിദ്ൽ നടത്തപ്പെടുന്നതാണ്.