വേങ്ങര: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനം 150 ദിവസമായി ഉയർത്തണമെന്ന് തൊഴിലുറപ്പ് തൊഴിലാളി സംഗമം വേങ്ങരയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ആവശ്യപ്പെട്ടു.
ദിവസവേതനം വർദ്ധിപ്പിക്കുന്നതോടൊപ്പം വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകണമെന്നും വിശേഷ ദിവസങ്ങളിൽ ബോണസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ പി സി സി മെമ്പർ പി എ ചെറീത് മുഖ്യപ്രഭാഷണം നടത്തി. വേങ്ങര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി പി റഷീദ് എന്ന കുഞ്ഞിപ്പ, കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ സിദ്ദീഖ്, ഐ എൻ ടി യു സി നേതാക്കളായ പി പി എ ബാവ, അസൈനാർ ഊരകം, മണ്ണിൽ ബിന്ദു, അഷ്റഫ് മനരിക്കൽ, മുഹമ്മദ് ബാവ എ ആർ നഗർ, എം പി വേലായുധൻ മാസ്റ്റർ, ചന്ദ്രമതി ചെമ്പട്ട, മഹിളാ കോൺഗ്രസ് നേതാക്കളായ കാളങ്ങാടൻ സുബൈദ, വത്സല വി, സൗമിനി പി, ഷാഹിദാ ബീവി, കുഞ്ഞാലി കെ പി തുടങ്ങിയവർ സംസാരിച്ചു പി കെ മുഹമ്മദ് അനഫ് സ്വാഗതവും, റഷീദ കണ്ണമംഗലം നന്ദിയും പറഞ്ഞു.