വേങ്ങര: രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിൽ നിന്ന് ആർക്കും വിട്ട് നിൽക്കാൻ കഴിയില്ല. നാടിനെയും, നാട്ടുകാരെയും സ്നേഹിക്കുന്ന ഒരു മനുഷ്യനും രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകാതെ ഇരിക്കാൻ കഴിയില്ല എന്നും പറപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ സിഗ്‌നേച്ചർ ക്യമ്പയിൻ കാരത്തോട് വെച്ച് ഉദ്ഘാടനം ചെയ്ത് ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ അധ്യക്ഷനായി.
ചടങ്ങിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്, എം കെ. മാനു, വി യു. ഖാദർ, എ എ. റഷീദ്, എം.രമേശ് നാരായണൻ,മൂസ ടി ഇടപ്പനാട്ട്, സി പി. മറിയാമു,എം പി. വേലായുധൻ മാസ്റ്റർ, എം കെ ഷറഫുദ്ധീൻ, ഇമ്പായി ഒതുക്കുങ്ങൽ, കെ പി. റഷീദ് എന്നിവർ പ്രസംഗിച്ചു.