ചട്ടിയും പോട്ടിങ്ങ് മിക്സ്റും, പച്ചക്കറി തൈകളും വിതരണം ചെയ്തു

പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ 2025-26 വാർഷിക പദ്ധതി "പോഷക മുറ്റം പറപ്പൂർ എച്ച് ഡി പി ഇ ചട്ടിവിതരണം പദ്ധതിയിൽ  എച്ച് ഡി പി ഇ ചട്ടിയും പോട്ടിങ്ങ് മിക്സ്റും, അതിലേക്കാവശ്യമായ പച്ചക്കറി തൈകളും വിതരണം ചെയ്തു. പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി സലീമ ട്ടീച്ചർ 15-ാം വാർഡിൽ നിർവഹിച്ചു. 

പഞ്ചായത്ത് പദ്ധതിയിൽ 10,66,800/- രൂപ വകയിരുത്തിയാണ് പദ്ധതി നിർവ്വഹണം നടത്തിയത്. 

ചടങ്ങിൽ വാർഡ് മെമ്പർ ടി ആബിദ അധ്യക്ഷനായി. കൃഷി ഓഫീസർ അൻസീറ, കൃഷി അസിസ്റ്റന്റ് അഖില ബിൻസി, 6-ാം വാർഡ് മെമ്പർ എ.പി ഷാഹിദ എന്നിവർ പ്രസംഗിച്ചു. ഗുണഭോക്താക്കളായ ബീരാൻ ഹാജി എൻ അഹമ്മദ് കുട്ടി ടി ഇ, ഗഫൂർ ടി, ഹംസ മാഷ്, ആലി വടക്കേതിൽ, ഹംസ സി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}