ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനം ആചരിച്ചു

ഊരകം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ സദസ്സും ഭീകരവാദത്തിനും വിഘടനവാദത്തിനും എതിരെ പ്രതിജ്ഞയും എടുത്തു. ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മണ്ണിൽ ബിന്ദു, സി പി നിയാസ്, പി വി മുഹമ്മദലി, ഷാഹിദ ബീവി, കുഞ്ഞാലി കെ പി, സനൂജ എം തുടങ്ങിയവർ സംസാരിച്ചു. സഹൽ നെടുംപറമ്പ് സ്വാഗതവും റഷീദ് നീറ്റിക്കൽ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}