കണ്ണാമംഗലം: ലെൻസ്ഫഡ് കണ്ണമംഗലം യൂണിറ്റ് തയാറാക്കിയ ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവണ്മെന്റ് യു പി സ്കൂളിന്റെ മാസ്റ്റർ പ്ലാൻ മന്ത്രി വി. അബ്ദുറഹ്മാൻ വേങ്ങര എം എൽ എ പി കെ കുഞ്ഞാലി കുട്ടി സാഹിബിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.
ചടങ്ങിൽ ലെൻസ്ഫഡ് ജില്ലാ സെക്രട്ടറി വി കെ റസാഖ്, വേങ്ങര ഏരിയ പ്രസിഡന്റ് റിയാസ് അലി പി കെ, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബുബക്കർ മാസ്റ്റർ, ലെൻസ്ഫഡ് കണ്ണമംഗലം യൂണിറ്റ് മെമ്പർമാരായ അജേഷ്, മഖ്ബൂൽ പി, ഇർഷാദ് അലി ഇ കെ, സുബ്രമന്ന്യൻ, യൂസുഫ് അലി ഇ കെ, ഷിഹാബുദീൻ വിടി, മുനീർ കണ്ണെത്ത്, ഇർഷാദ് കെ കെ എന്നിവർ പങ്കാടുത്തു.