വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ പത്തുലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതിഅഡീഷണൽ പൈപ്പ് ലൈൻ പുതിയ കണക്ഷൻ നൽകലും പദ്ധതി ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ യൂസഫലി വലിയോറഅധ്യക്ഷത വഹിച്ചു. ടി.അലവിക്കുട്ടി, പാറക്കൽ സമദ്, കെ.മുസ്തഫ, പാറക്കൽ അബ്ദുറഹ്മാൻ, തൂമ്പിൽ കുഞ്ഞവറാൻ, എം കെ മൊയ്തീൻകുട്ടി ഹാജി, കെ കുമാരൻ, മടപ്പള്ളി ഫൈസൽ, കെ എം നൗഷാദ്, പാറക്കൽ മുഹമ്മദലി, കെ.എം അലീമ എന്നിവർ സംബന്ധിച്ചു.