കോട്ടക്കൽ: തിരുവസന്തം 1500 ൻ്റെ ഭാഗമായി എസ് വൈ എസ് കോട്ടക്കൽ സോൺ സ്നേഹ ലോകം തിരുനബി പഠന ക്യാമ്പ് പൊന്മള മാണൂരിൽ പ്രൗഢമായി.
സ്വാഗത സംഘം ചെയർമാൻ അബ്ദുറഹ്മാൻ മുസ്ലിയാർ പതാക ഉയർത്തി. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. സോൺ പ്രസിഡന്റ് സഈദ് സഖാഫി യുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി മുഹ് യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉസ് വതുൻ ഹസന, തിര നബിയുടെ കർമ്മഭൂമിക, തിരുനബി സ്നേഹത്തിൻ്റെ മധുരം, മധ്യമനിലപാടിൻ്റെ സൗന്ദര്യം സെഷനുകൾക്ക് സി കെ എം ഫാറൂഖ് പളളിക്കൽ ബസാർ, അബ്ദുൽ കലാം മാവൂർ ,സിറാജുദ്ധീൻ സഖാഫി കൈപ്പമംഗലം, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് നേതൃത്വം നൽകി. നാല് മണിക്ക് നടന്ന പൂർണ്ണതയുടെ മനുഷ്യ കാവ്യം സെമിനാറിൽ സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, മുഹമ്മദ് റാഷിദ് ബുഖാരി, ഷിബു സിഗ്നേച്ചർ സംസാരിച്ചു. സംസ്ഥന ഉപാധ്യക്ഷൻ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സ്നേഹ സന്ദേശ പ്രഭാഷണം നടത്തി.സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട്, ഫഖ്റുദ്ധീൻ സഖാഫി സംസാരിച്ചു. സോൺ ഭാരവാഹികളായ ഇസ്ഹാഖ് നിസാമി, സയ്യിദ് ഫസൽ തങ്ങൾ, അബ്ദുറഹീം ആട്ടിരി, ശറഫുദ്ധീൻ അഹ്സനി, നസ്റുൽ ഇസ്ലാം സഖാഫി, ഫിറോസ് ഖാൻ, ശമീർ ക്ലാരി പുത്തൂർ, ബഷീർ പള്ളിയാലി, ഇല്യാസ് പൊന്മള സിദ്ധീഖ് അഹ്സനി സംബന്ധിച്ചു. സോൺ ജനറൽ സെക്രട്ടറി സി കെ നൗഷാദ് സഖാഫി സ്വാഗതവും സ്വാഗത സംഘം കൺവീനർ സലീം മാണൂർ നന്ദിയും പറഞ്ഞു.