അത്തസ്ഫിയ അലുംനി ക്യാമ്പ് സമാപിച്ചു

കോട്ടക്കൽ: അബ്ദുൽ ബാരി അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഘടന ഇഖാമതുസ്സുന്ന  അത്തസ് ഫിയ അലുംനി മീറ്റ് സംഘടിപ്പിച്ചു. അബ്ദുൽ ബാരി അക്കാദമിയിൽ നടന്ന ക്യാമ്പിൽ സയ്യിദ് ജഅഫർ തുറാബ് ബാഖവി പാണക്കാട് അധ്യക്ഷത വഹിച്ചു.
ഹുസൈൻ അഹ്‌സനി ചാപ്പനങ്ങാടി ഇസ്തിഗാസ ആദരവാണ് ആരാധന അല്ല എന്ന വിശയത്തിൽ സംസാരിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തെ പ്രബോധ രീതികൾ, ഓൺലൈൻ ബിസിനസും മത വിധിയും, ഗുരുവും ശിഷ്യനും എന്നീ വിഷയങ്ങളിൽ സമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി, അബ്ദുസമദ് അഹ്സനി പൊട്ടിക്കല്ല്, കോഡൂർ മുഹമ്മദ് അഹ്‌സനി എന്നിവർ  ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സയ്യിദ് ജഅഫർ തുറാബ് ബാഖവി പാണക്കാട് പ്രാർത്ഥനയും നസ്വീഹതും നടത്തി. മുഹമ്മദ് ശഹീർ അഹ്സനി സ്വാഗതവും സയ്യിദ് അബ്ദുൽ ജബ്ബാർ തുറാബ് തങ്ങൾ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}