വേങ്ങര: പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ അനുമതിയും, നിർമ്മാണം പൂർത്തീകരിച്ച കെട്ടിടങ്ങൾ ക്ക് നമ്പർ നൽകുന്ന നടപടികളും ലഘുക്കരിക്കുന്നതിനും വേഗത്തിലാക്കുന്നതിനും വേണ്ടി സർക്കാർ കൊണ്ട് വന്ന KSmart പദ്ധതി വേണ്ടത്ര വിജയം കണ്ടുവോ എന്ന് പരിശോധിക്കണമെന്ന് ലെൻസ്ഫഡ് വേങ്ങര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്തുകളിൽ ഉദ്യഗസ്ഥരുടെ കുറവും, നിലവിലുള്ള ഉദ്യാഗസ്ഥരുടെ സാങ്കേതിക പരിജ്ഞാന കുറവും കെട്ടിട നിർമ്മാണ അനുമതിക്ക് കാല താമസം സൃഷ്ടിക്കുന്നതായി സമ്മേളനം വിലയിരുത്തി, വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കേണ്ട KBT സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് വിവിധ വില്ലേജുകളിൽ വ്യത്യസ്ഥ മാന ദണ്ഡങ്ങളാണ് അധികൃതർ സ്വീകരിക്കുന്ന തെന്ന് യോഗം അഭിപ്രായപ്പെട്ടു. ചേറ്റിപ്പുറം ജൽസ ഓഡിറ്റോറിയത്തിൽ വെച്ച് യൂണിറ്റ് പ്രസിഡൻ്റ് ദുൽകിഫിൽ ടി.ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി വി.കെ.എ റസാഖ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റി അംഗം എൻജിനിയർ അബ്ദുൽ ലത്തീഫ് ക്ലാസ്സിന് നേതൃത്വം നൽകി. ജില്ലാ കമ്മറ്റി അംഗങ്ങളായ നൗഫൽ എ.യു , മുഹമ്മദ് അൻവർ എം, ഏരിയ പ്രസിഡൻ്റ് റിയാസലി പി.കെ, സെക്രട്ടറി ഇസ്മായിൽ കെ.സി, ട്രഷറർ ഷംസുദ്ധീൻ ഇ വി , യൂണിറ്റ് എക്സികുട്ടീവ് അംഗങ്ങളായ രഘുരാജ് എം.ഡി, മൻസൂർ പി, സഹീർ അബ്ബാസ് നടക്കൽ, മുഹമ്മദ് സാലിഹ് ഇ വി റാഷിദ് എ.കെ, അഫ്സൽ പി.പി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സംഘടനാ സെഷനിൽ രണ്ട് വർഷത്തെ പ്രവർത്തന റിപോർട്ട് സെക്രട്ടറി സഹീർ അബ്ബാസ് നടക്കലും വരവ് ചെലവ് കണക്ക് ട്രഷറർ സാലിഹ് ഇ വി-യും അവതരിപ്പിച്ച് യോഗം പാസ്സാക്കുകയും ചെയ്തു.
സമ്മേളനത്തിൽ വെച്ച് അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ കമ്മറ്റി പ്രസിഡൻ്റ്: മുഹമ്മദ് സാലിഹ് ഇ വി , സെക്രട്ടറി : അദീബ് റഹ്മാൻ എ. കെ, ട്രഷറർ : മുഹമ്മദ് സഫീർ പുള്ളാട്ട്, വൈസ് പ്രസിഡൻ്റ് : റാഷിദ് എ.കെ, ജോയിൻ്റ് സെക്രട്ടറി അഫ്സൽ പി.പി, ക്ഷേമനിധി കൺവീനറായി വിപിൻ കെ എന്നിവരെ തെരെഞ്ഞെടുത്തു.