ചോലക്കുണ്ട്: പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ 17-ാം വാർഡ് മെമ്പറായി പത്ത് വർഷം തികച്ച താഹിറ ടീച്ചറെ വെൽഫെയർ പാർട്ടി പറപ്പൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമാജി പിഷാരടി, സംസ്ഥാന കൗൺസിൽ അംഗം നാസർ മാസ്റ്റർ കീഴുപറമ്പ്, ജില്ലാ സെക്രട്ടറി കെ.എം. ഹമീദ് മാസ്റ്റർ, വേങ്ങര നിയോജകമണ്ഡലം പ്രസിഡൻ്റ് കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് നജീബ്, മുഹമ്മദ് മങ്കട, പി വി കുഞ്ഞിതുട്ടി എന്നിവർ സംസാരിച്ചു.