പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഗ്രാമയാത്ര സംഘടിപ്പിച്ചു

ഒതുക്കുങ്ങൽ: വോട്ട്കൊള്ള നടത്തി അധികാരത്തിലേക്ക് കടന്ന് വന്ന നരേന്ദ്രമോദി സർക്കാരിനെതിരെയും പിണറായി വിജയൻ സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾ നയങ്ങൾക്കെതിരെയും പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒതുക്കുങ്ങലിൽ നിന്നും കാൽനടയായി പറപ്പൂർ വഴി ഊരകത്തേക്ക് ഗ്രാമയാത്ര സംഘടിപ്പിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് എ.പി. അനിൽകുമാർ എം.എൽ.എ ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് നാസർ പറപ്പൂർ അധ്യക്ഷതവഹിച്ചു.ഡി.സി.സി പ്രസിഡൻ്റ് വി എസ് ജോയ്,ഡി.സി.സി സെക്രട്ടറി അസീസ് ചിരാന്തൊടി,കെ.എ അറഫാത്ത്,മണ്ഡലം പ്രസിഡൻ്റ്മാരായ മാനു ഊരകം,വി.യു ഖാദർ,എ. എ റഷീദ്,നേതാക്കളായ എ. എകുഞ്ഞിപ്പ, പങ്ങിണിക്കാട്ട് ഖാദർ, മുസ്സ എടപ്പനാട്ട്,രമേശ് നാരായണൻ, വി.യു കുഞ്ഞാൻ സി.പിമറിയാമു, ഇമ്പായി ഒതുക്കുങ്ങൽ, മൊയ്തിൻകുട്ടി ഹാജി, ഹാരിസ് മാനു എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}