വേങ്ങര ബ്ലോക്ക് കേരളോത്സവം; ഫുട്ബോൾ കിരീടം കണ്ണമംഗലത്തിന്

വേങ്ങര: വേങ്ങര ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ഊരകം ഗ്രാമപഞ്ചായത്ത് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കണ്ണമംഗലം കപ്പ് സ്വന്തമാക്കിയത്.
​കോഴിച്ചിന ആർ.ആർ.ആർ.എഫ് ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.പി. സഫീർ ബാബു, സഫിയ മലക്കാരൻ, മെമ്പർമാരായ അസീസ് പറങ്ങോടത്ത്, വി.പി. റഷീദ്, രാധാ രമേശ്,മണി, ഉദ്യോഗസ്ഥരായ അനീഷ്, പ്രവീൺ, സുരേഷ്,പ്രശാന്ത് കോർഡിനേറ്റർമാരായ ഐഷാ പിലാക്കടവത്ത്, കെ.കെ. അബൂബക്കർ സിദ്ദിഖ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}