തിരൂരങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയന് സംഘ്‌പരിവാർ വിധേയത്വമാണെന്നും എൻഡിഎയിലെ ഘടകകക്ഷികളേക്കാൾ ബിജെപിക്ക് വിശ്വാസം സിപിഎമ്മിനെയാണെന്നും കോൺഗ്രസ് വക്താവ് സന്ദീപ്. ജി. വാരിയർ പറഞ്ഞു. ചെമ്മാട്ട് നടന്ന തിരൂരങ്ങാടി മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ലീഗ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്‌ഘാടനംചെയ്‌തു.
സി.എച്ച്. അബൂബക്കർ സിദ്ദീഖ് അധ്യക്ഷനായി. കെ.പി.എ. മജീദ്. എം.എൽ.എ, പി.കെ. നവാസ്, കെ. മുഹീനുൽ ഇസ്‌ലാം തുടങ്ങിയവർ പ്രസംഗിച്ചു.