മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിൻ്റെ "മനുഷ്യർക്കൊപ്പം " കാമ്പയിൻ്റെ ഭാഗമായി ഒക്ടോബർ രണ്ടിന് സേവന ദിനമായി ആചരിച്ചു. മലപ്പുറം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി പരിസരം ശുചീകരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ പി.എസ്.എം.ശബീർ നിർവ്വഹിച്ചു.സോൺ പ്രസിഡണ്ട് പി.സുബൈർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫി പഴമള്ളൂർ,പി.പി.മുജീബ് റഹ്‌മാൻ,പി.മൂസക്കുട്ടി ഹാജി, ഇ.എം.അബ്ദുൽ അസീസ് മൗലവി, എം.കെ.അഹമ്മദ്, സൈതലവി പടിഞ്ഞാറ്റുമുറി, സൈനുദ്ദീൻ സഖാഫി, മുസ്തഫ മുസ്‌ലിയാർ,എം. മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. ശുചീകരണത്തിന് സാന്ത്വനം വളണ്ടിയർമാർ നേതൃത്വം നൽകി.