വേങ്ങര: നവംബർ മൂന്നുമുതൽ ആറുവരെ കെഎംഎച്ച്എസ്എസ്, എംഎച്ച്എം എൽപിഎസ് കുറ്റൂർ നോർത്ത് എന്നിവിടങ്ങളിലായി നടക്കുന്ന വേങ്ങര ഉപജില്ലാ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ഷർമിലി നിർവഹിച്ചു.
കെ.പി. എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ.പി. ഹുസൈൻ, പ്രിൻസിപ്പൽ എലിസബത്ത് നൈനാൻ, പ്രഥമാധ്യാപിക ഗീത, എം.പി. മുഹമ്മദ്, കെ. ഉണ്ണിക്കൃഷ്ണൻ, എ. ജിതേഷ്, കെ.പി. പ്രജീഷ്, കെ. രാഗിണി എന്നിവർ പ്രസംഗിച്ചു.