ഫർണിച്ചറുകളുടെ വിതരണോദ്ഘാടനവും പ്രതിഭകളെ ആദരിക്കലും

അച്ചനമ്പലം: വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണമംഗലം ജി എം യു പി സ്കൂളിന് പുതിയ കെട്ടിടത്തിലേക്ക് അനുവദിച്ച ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. 

ചടങ്ങിൽ പ്രധാനധ്യാപകൻ അബ്ദുൽ റഷീദ് ചുക്ക ൻ സ്വാഗതവും കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, മുഖ്യപ്രഭാഷണവും നടത്തി. 

ചടങ്ങിൽ ഉപജില്ലാ ശാസ്ത്രമേളയിൽ ഉന്നതവിജയം നേടിയ വിദ്യാലയത്തിലെ പ്രതിഭകളെ ആദരിച്ചു. വിദ്യാഭ്യാസ ആരോഗ്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സിദ്ദീഖ്, വാർഡ് മെമ്പർ സോഫിയ, പിടിഎ പ്രസിഡന്റ് ഷമീർ പുള്ളാട്ട്, പിടിഎ എസ് എം സി പ്രതിനിധികളായ വിജയൻ അച്ചനവലം, കുഞ്ഞിമൊയ്തീൻ കെ, നംഷാദ് അമ്പലവൻ, മൻസൂർ കൊമ്പത്തിയിൽ, അബ്ദു യു.പി, യൂസുഫ് ഹാജി പുള്ളാട്ട്, അധ്യാപകരായ അബ്ദുള്ള വി.ടി, അഫ്സൽ വി എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി മുനീസ് മാസ്റ്റർ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}