ഷദ ബിൻത് ശുറൈഹ് തിരൂരങ്ങാടിയെ അനുമോദിച്ചു

വേങ്ങര: ജാമിഅ അൽ ഹിന്ദ് അൽ ഇസ്ലാമിയ്യയും സൗദി മതകാര്യവകുപ്പിന്റെ മേൽനോട്ടത്തിൽ ഡൽഹി സൗദി എംബസിയും സംയുക്തമായി സംഘടിപ്പിച്ച അൽ മഹാറ ഖുർആൻ കോമ്പറ്റീഷനിൽ 15 ജുസ്അ് ഹിഫ്ള് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷദ ബിൻത് ശുറൈഹ് തിരൂരങ്ങാടിക്ക്
വേങ്ങര വെങ്കുളത്ത് പ്രവർത്തിക്കുന്ന വനിത ഹിഫ്ള് സ്ഥാപനമായ ദാറു ഹഫ്സ കുടുംബത്തിന്റെ അനുമോദനം. 

കുട്ടികളുടെയും സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വച്ച് 05/10/2025ന്  ഞായറാഴ്ച നടന്നു.

ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ
അബ്ദുല്ലത്തീഫ് മാറഞ്ചേരി,ജാമിയ അൽഹിന്ദ് ഡയറക്ടർ
ഫൈസൽ മൗലവി,
ഡോ. ശുറൈഹ് സലഫി 
അജ്മൽ അൽ ഹികമി തിരുവനന്തപുരം, ഷക്കീല ടീച്ചർ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}