വേങ്ങര: ഇസ്രായേലിന്റെ ക്രൂരമായ പീഡനങ്ങൾ ഏറ്റു പിടയുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് വൈ എസ് വേങ്ങര സോൺ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തി. വേങ്ങര താഴെ അങ്ങാടിയിൽ നിന്ന് ആരംഭിച്ച റാലി സിനിമ ഹാൾ പരിസരത്ത് സമാപിച്ചു . കേരള മുസ്ലിം ജമാഅത്ത് , എസ് വൈ എസ് എസ്, എസ്എസ്എഫ്, എസ് ജെ എം പ്രവർത്തകർ റാലിയിൽ അണിനിരന്നു. പി കെ അബ്ദുള്ള സഖാഫി റാലിയെ അഭിസംബോധന ചെയ്തു.കെ കെ ലത്തീഫ് ഹാജി, സി കെ കോമു ഹാജി, അബ്ദു റഹീം മുസ്ലിയാർ, ഹസൻ സഖാഫി വേങ്ങര, സയ്യിദ് അലവി അൽ ബുഖാരി , ജലീൽ കല്ലേങ്ങൽപടി, പി എ മജീദ്, പി ഷംസുദ്ദീൻ, കെ ടി ഷാഹുൽ നേതൃത്വം നൽകി. കെപി യൂസഫ് സഖാഫി, എ കെ അഫ്സൽ പ്രസംഗിച്ചു.
വേങ്ങരയിൽ എസ് വൈ എസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി
admin