വേങ്ങര : കണ്ണമംഗലം സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ഘോഷയാത്രയിൽ എരണിപ്പടി സർഗ്ഗ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ പ്ലോട്ട് ശ്രദ്ധേയമായി. ഗസ്സ മുനമ്പിൽ അന്യായമായി കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെയും, നിരാലംബരായ മാതാക്കളെയും ചിത്രീകരിക്കുന്ന പ്ലോട്ട് സുവർണ്ണ ജൂബിലി ഘോഷയാത്രക്ക് മാറ്റ് കൂട്ടി. ഇസ്രായേൽ പട്ടാളം നിരാലംബരായ ജനതക്ക് നേരെ നിർദയം ആയുധം പ്രയോഗിക്കുന്നതും വിശക്കുന്ന കുഞ്ഞുങ്ങൾക്ക് ആഹാരം നിഷേധിക്കുന്നതും ചിത്രീകരിക്കുന്ന പ്ലോട്ടിനു സർഗ്ഗ ക്ലബ്ബ് ഭാരവാഹികളായ അഷ്‌ക്കർ തറയിൽ, ഇ. കെ ഖാദർ ബാബു, എ. മുജീബ് എന്നിവർ നേതൃത്വം നൽകി.
കണ്ണമംഗലം സിൽവർ ജൂബിലി :ഫലസ്തീൻ ഐക്യദാർഢ്യ പ്ലോട്ട്
admin
Tags
Kunnumpuram