കോട്ടക്കല്‍: പുസ്തകങ്ങളെ അകറ്റിനിർത്തുന്ന ഡിജിറ്റൽ യുഗത്തിൽ, വിദ്യാർത്ഥികൾക്കിടയിൽ വായനാശീലം വളർത്തി അവരുടെ ജീവിത താളമായി മാറണമെന്ന് എസ്.എസ്.എഫ്. സ്റ്റുഡന്റ്‌സ് കൗൺസിൽ.
നിരന്തരമായ വായനയിലൂടെ മാത്രമേ വിമർശനാത്മക ചിന്ത, വിശാലമായ ലോകവീക്ഷണം, മികച്ച ഭാഷാപരമായ കഴിവുകൾ എന്നിവ വിദ്യാർത്ഥികളിൽ രൂപപ്പെടുകയുള്ളൂ എന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
താനൂർ റഹ്‌മാൻ ബീച്ച് യൂണിറ്റിൽ നടന്ന യൂണിറ്റ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ജില്ലാ ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി പി ടി മുഹമ്മദ് അഫ്‌ളല്‍ നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി അനസ് നുസ്രി, വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി ആതിഫ് റഹ്മാൻ , ഡിവിഷന്‍ പ്രസിഡന്റ് ഉബൈദ് അദനി, ഡിവിഷൻ ഫിനാൻസ് സെക്രട്ടറി അബ്ദുള്ള അഹ്സനി താനൂർ ടൗൺ സെക്ടർ ഭാരവാഹികളായ ഇസ്സുദ്ദീൻ മുസ്‌ലിയാർ, വാരിസ്, റഹ്മാൻ ബീച്ച് യൂണിറ്റ് ഭാരവാഹികള്‍ ഹാഫിള് ഉവൈസ്, അജ്മൽ, ഉമൈർ മുസ്‌ലിയാർ എന്നിവര്‍ സംബന്ധിച്ചു. നവംബർ 10 നകം ജില്ലയിലെ മുഴവൻ യൂണിറ്റിലും സ്റ്റുഡന്റസ് കൗൺസിൽ പൂർത്തീകരിക്കും.