പിഎംശ്രീ പദ്ധതി സർക്കാർ ഇരട്ടതാപ്പ് ആം ആദ്മി

തീരുരങ്ങാടി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം എന്ന പേരിൽ ഫാസിസ്റ്റ് നയങ്ങൾ ഒളിച്ചുകടത്തുന്നതിന്റ ഭാഗമായുള്ള പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചത് കേരളം പിന്തുടരുന്ന മതനിരപേക്ഷ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഭീഷണിയാകുമെന്ന് ആശങ്കപ്പെടുന്നതായി ആം ആദ്മി പാർട്ടി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.

സംഘ്പരിവാര്‍ ഭരണകൂടത്തെ ഉപയോഗിച്ച് രാജ്യത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളാണ് കേന്ദ്രസർക്കാർ പി.എം ശ്രീയിലുടെ നടപ്പിലാക്കാൻ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത് വർഷങ്ങളായി അതിന് എതിർത്തുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഫാസിസത്തിൻ്റെ ബദലാണ് കേരള ജനത പ്രതീക്ഷിരുന്നതെന്നും സാമ്പത്തീക മാനദണ്ഡങ്ങള്‍ നയങ്ങളേയും നിലപാടുകളേയും മൂല്യങ്ങളേയും ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നതാണെന്നും അധ്യക്ഷത വഹിച്ചുകൊണ്ട്  മണ്ഡലം പ്രസിഡണ്ട് മൂസ ജാറത്തിങ്ങൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്ക് നേരെ ജന്മിത്വ മനോഭാവം പുലര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രീതി നേടുന്നതിനേക്കാള്‍ ജനാധിപത്യ പോരാട്ടത്തിന്റെ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കലാണ് ഉചിതമാവുക. 
കേരളം നേരിട്ട മഹാദുരന്തങ്ങളില്‍ പോലും കേന്ദ്രഅവഗണന നേരിട്ടവരാണ് നമ്മള്‍. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പിഎംശ്രീ പദ്ധതികളില്‍ നിരുപാധികം ഭാഗമായപ്പോഴും ക്രിയാത്മകമായി ചെറുത്ത് നിന്ന കേരളം പദ്ധതിയുടെ ഭാഗമാകാനെടുത്ത തീരുമാനത്തിലൂടെ സർക്കാറിന്റെ ഇരുട്ടത്താപ്പ് നയമാണ് വെളിവാകുന്നതെന്നും യോഗം ആരോപിച്ചു
ജില്ലാ സെക്രട്ടറി ഷമീം പി ഒ ഉദ്ഘാടനം ചെയ്തു , മൂസ ജാറത്തിങ്ങൽ,അബ്ദുൽ റഹീം പൂക്കത്ത്,ഫൈസൽ ചെമ്മാട്, സാദിഖ് തെയ്യാല സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}