വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും അമ്പലമാട് വായന ശാലക്ക് അനുവദിച്ച ലാപ്ടോപ് ഉപയോഗിച്ചുള്ള പുസ്തക ഡാറ്റ എൻട്രി ഉദ്ഘാടനം ഡിവിഷൻ മെമ്പർ സഫിയ മാലക്കാരൻ നിർവഹിച്ചു. വാർഡ് മെമ്പർ സി കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഇരു അംഗങ്ങൾക്കും ഫെയ്മസ് ക്ലബ്ബിന്റെ സ്നേഹോപഹാരം ഇ കെ റഷീദ് കൈമാറി. സി അയമുതു മാസ്റ്റർ, ക്ലബ്ബ് പ്രസിഡന്റ് സി പി യാഹ്‌കൂബ്, പി റഷീദ്, എം അഷ്‌റഫ്, ഇ വി സുഹൈൽ, പി ഉമ്മു സൽമ, പി ഉനൈസ് എന്നിവർ സംബന്ധിച്ചു.