പറപ്പൂർ: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണത്തിന്റെ തൂക്കത്തിൽ കുറവ് വന്നതും,സ്വർണ്ണാഭരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർമെന്റിനും, ദേവസ്വം ബോർഡിനുമെതിരെ സംസ്ഥാന കോൺഗ്രസ് കമ്മറ്റിയുടെ നിർദേശപ്രകാരം
പറപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഡി സി സി ജനറൽ സെക്രട്ടറി കെഎ. അറഫാത്ത് ഉദ്ഘാടനം ചെയ്തു.
തിരുട്ടു ഗ്രാമത്തിലെ തലൈവറെ പോലെയുള്ള സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത് എന്ന് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എ എ.റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂസ്സ ടി എടപ്പനാട്ട്,
പി കെ.ഇബ്രാഹീംകുട്ടി,ടി ഇ.കുഞ്ഞിപ്പോക്കർ തുടങ്ങിയവർ പ്രസംഗിച്ചു
കെ പി.റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ സി യാസർ ,എ എ ജാബിർ, കെ.അമീർ ബാപ്പു,യൂത്ത്കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് എന്നിവർ നേതൃത്വം നൽകി.