ഉല്ലാസയാത്രക്ക് യാത്രയ്ക്ക് നന്ദി പറഞ്ഞ് വയോജനങ്ങൾ

മലപ്പുറം: നഗരസഭയുടെ വയോജന ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ അവസരം നൽകിയതിനു നന്ദി പറയാൻ വയോജനങ്ങൾ നഗരസഭയിലെത്തി.

വയോജനവേദിയുടെ പ്രതിനിധികളും വിവിധ വാർഡുകളിൽനിന്നുള്ളവരുമായിരുന്നു നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയെ സന്ദർശിച്ച് കെയ്ക്ക് നൽകി നന്ദി പറഞ്ഞത്.

വയോജനവേദി ഭാരവാഹി കെ.കെ. അബ്ദുല്ല നഗരസഭാധ്യക്ഷനെ ഷാൾ അണിയിച്ചു. വയനാട്ടിലെ പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}