എളമ്പുലാശ്ശേരി എ എൽ പി സ്കൂളിൽ ചെണ്ടുമല്ലി പൂക്കൾ വിളവെടുപ്പ് നടത്തി. സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ രണ്ടുമാസം മുമ്പ് കൃഷി ചെയ്ത ചെണ്ടുമല്ലി തൈകളിൽ നിന്നാണ് മനോഹരമായ ചെണ്ടുമല്ലി പൂക്കൾ വിളവെടുപ്പിനായി കിട്ടിയത്. ചെണ്ടുമല്ലിയുടെ പരിപാലനവും മറ്റും നടത്തിയത് കുട്ടികൾ തന്നെയാണ്. സ്കൂൾ പരിസ്ഥിതി ക്ലബ്ബ്, കാർഷിക ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ജൈവവളം ഉപയോഗിച്ചാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. ഹെഡ്മിസ്ട്രസ് കെ ജയശ്രീ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി മുഹമ്മദ് ഹസ്സൻ, എം അഖിൽ, എം ഇ ദിലീപ്, ക്ലബ്ബ് അംഗങ്ങളായ ഷാസിൽ ഷാൻ, തരുൺ എന്നിവർ നേതൃത്വം നൽകി.
എളമ്പുലാശ്ശേരി എ എൽ പി സ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് ഗംഭീരം
admin