പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചാക്കീരി ഫാത്തിമ ഗോൾഡൻ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീക്ക നിർവഹിച്ചു. 2025-26 അക്കാദമിക വർഷത്തെ കലാമേള ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ എ പി ഷീജിത്ത് സ്വാഗതം പറയുകയും സ്കൂൾ മാനേജർ കെ മുഹമ്മദ് ഷരീഫ് അധ്യക്ഷനാവുകയും ചെയ്തു. ബ്ലോക്ക് മെമ്പർ സഫീർ ബാബു പിപി, പിടിഎ പ്രസിഡന്റ് ഇ വി അബ്ദുൽ റസാഖ്, മാനേജ്മെന്റ് പ്രതിനിധി അഹമ്മദ് കെ പി, പിടിഎ വൈസ് പ്രസിഡന്റ് വി സി ശശികുമാർ, മറ്റ് പിടിഎ എം ടി എ അംഗങ്ങൾ, സ്കൂൾ കോഡിനേറ്റർ കെ പ്രദീപൻ, സ്റ്റാഫ് സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് കെ ടി അസൈൻ, സ്കൂൾ ജനറൽ ക്യാപ്റ്റൻ റയ്യാൻ എന്നിവർ യോഗത്തിൽ ആശംസ അറിയിച്ചു. കലാമേള കൺവീനർ പ്രീത തരോൾ നന്ദി പറഞ്ഞു.