വാഹനപരിശോധനയ്ക്കിടെ രാസലഹരിയുമായി കുന്നുംപുറം സ്വദേശികൾ പിടിയിൽ

പരപ്പനങ്ങാടിയിൽ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. കണ്ണമംഗലം കുന്നുംപുറം കൊളോത്ത് വീട്ടിൽ മുഹമ്മദ് അസറുദ്ദീൻ (28) ഏ ആർ നഗർ പുതിയത്ത് പുറായ് കൊടശ്ശേരി വീട്ടിൽ താഹിർ (27. എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

കൊടക്കാട് കാര്യാട്ടുകടവ് പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് രാസലഹരി പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 13.09ഗ്രം മെത്താഫെറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലും, മെത്താം ഫിറ്റമിനും മറ്റു ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഇവ തൂക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് തുലാസും കണ്ടെടുത്തിട്ടുണ്ട്.

രണ്ടു ദിവസമായി കരിപ്പൂർ എയർപോർട്ടിന് സമീപം ലോഡ്ജ് വാടകക്കെടുത്ത് ലഹരിവിൽപ്പന നടത്തിയതായി പ്രതികളുടെ മൊഴിയുണ്ട്. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}