എ ആർ നഗർ: എ ആർ നഗർ വില്ലേജിൽ ഡിജിറ്റൽ റീസർവെ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. മലപ്പുറം റിസർവെ അസിസ്റ്റന്റ് ഡയറക്ടർ ഷൈൻ എ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ, തിരുരങ്ങാടി ഡെപ്യൂട്ടി തഹസീൽദാർ സുലൈമാൻ എ, വില്ലേജ് ഓഫീസർ ജഗജീവൻ, ഹെഡ് സർവെയർ ശശികുമാർ ടി പി പ്രസംഗിച്ചു. ഐ ഇ സി കോർഡിനേറ്റർ അബ്ദുൽ ബഷീർ ഡിജിറ്റൽ സർവെ സംബന്ധിച്ച വിഷയവതരണം നടത്തി.
ഹെഡ് സർവെയർ ഷൈബി പി എസ് സ്വാഗതവും സർവെയർ ജാബിർ ഹഫിയ്യ് അച്ചന മ്പലം നന്ദിയും പറഞ്ഞു.
കൊളപ്പുറം ജംഗ്ഷനിൽ ലീഗ് ഹൗസിനു സമീപമുള്ള കെട്ടിടത്തിലാണ് സർവെ ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്നത്. എ ആർ നഗർ വില്ലേജിലെ എല്ലാ ഭൂമികളുടെയും അതിർത്തികൾ ഡിജിറ്റലൈസ് ചെയ്യും, സർവെ ആറുമാസത്തിനകം പൂർത്തിയാകും. സർവെ പൂർത്തിയാകുന്നതോടെ എൻറെ ഭൂമി വെബ്പോർട്ടിൽ നിന്നും ഭൂമിവിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും , വർഷങ്ങൾക്കു മുമ്പുള്ള ആധാരങ്ങൾ പ്രകാരമാണ് നിലവിലുള്ള ഭൂമി വിവരങ്ങൾ ലഭ്യമാകുന്നത്
, ഡിജിറ്റൽ സർവെയിലൂടെ ഭൂമിയുടെ എല്ലാ വിവരങ്ങളും കൃത്യമായി ഡിജിറ്റലൈസ് ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം, ഭൂ ഉടമകൾക്ക് അവരുടെ രേഖകൾ വേഗത്തിൽ ലഭിക്കുന്നതിനും ഭൂമിയുടെ കൃത്യത അറിയുന്നതിനും ഡിജിറ്റൽ സർവെ ഉപകാരപ്രദമാകും. ഭൂ ഉടമകൾ അതിർത്തികൾ കൃത്യമാക്കി വെക്കുക, അതിർത്തികളിലെ കാടുകൾ, തടസ്സങ്ങൾ നീക്കം ചെയ്യുക, സർവെ ഉദ്യോഗസ്ഥർക്ക് ഭൂമിയുടെ കൈവശ രേഖകൾ, ആധാരം, നികുതി, ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകേണ്ടതാണ്, സർവെ പ്രവർത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ഹെഡ് സർവെയർ ഷൈബി പി എസ് അറിയിച്ചു.