വേങ്ങര: ചേറൂർ പി പി ടി എം വൈ ഹയർ സെക്കൻഡറി സ്കൂളിൽ തപാൽ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുതുതലമുറക്ക് അപരിചിതമായികൊണ്ടിരിക്കുന്ന പോസ്റ്റ് കാർഡ്, ഇൻലൻഡ്, എയർമെയിൽ തുടങ്ങിയവ ഉപയോഗിച്ചുള്ള കത്തെഴുത്ത് മത്സരം, പോസ്റ്റ് ബോക്സ് നിർമാണം, പോസ്റ്റ് ഓഫീസ് ജീവനക്കാരെ ആദരിക്കൽ തുടങ്ങിയ പരിപാടികളാണ് വിദ്യാർത്ഥികളായ ഫാത്തിമ സജ്‌വ പുള്ളാട്ട്, എം അൻഷിദ, കെ ടി ഫാത്തിമ സനിയ്യ, എൻ പി റിൻഷ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
ചേറൂർ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്റർ ബിജോയ്, പോസ്റ്റ് വിമൺന്മാരായ മോനിഷ, സുഹറാബി തുടങ്ങിയവർ പോസ്റ്റ് ഓഫീസ് സംവിധാനങ്ങളെ കുറിച്ചും ഇപ്പോൾ നടപ്പാക്കികൊണ്ടിരിക്കുന്ന
ന്യുതനമായ മാറ്റങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ പി ടി ഹനീഫ നിർവഹിച്ചു. പി കെ ഗഫൂർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ വി എസ് ബഷീർ, കോർഡിനേറ്റർ കെ ടി ഹമീദ്, പുള്ളാട്ട് ഹംസ, കെ ടി ശിഹാബ്, സി അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.