പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്തിന്റെ 2025 - 26 വാർഷിക പദ്ധതിയിലെ പെണ്ണാട് വിതരണം ഉദ്ഘാടനം പതിമൂന്നാം വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചർ നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ ഷംന പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഉർഷാ മണ്ണിൽ, വാർഡ് മെമ്പർമാരായ ഇ കെ സെയ്‌ദുബിൻ, സി കുഞ്ഞമ്മദ് മാസ്റ്റർ, സുമയ്യ മുനവ്വർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജി എന്നിവർ സംബന്ധിച്ചു.
76 ഗുണഭോക്താക്കൾക്ക് രണ്ട് ആടുകൾ വീതം ഗുണഭോക്തൃ വിഹിതം അടക്കം 12 ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് വരുന്നത്.