കോട്ടക്കല്‍: കൂട്ടുകൂടാം, നന്മ നിറക്കാം എന്ന ശീര്‍ഷകത്തിൽ കാമ്പയിന്‍
സ്‌മൈല്‍ അംഗത്വ കാലത്തിന് മലപ്പുറം വെസ്റ്റ് ജില്ലയില്‍ തുടക്കമായി. കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ഉദ്ഘാടനം എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍ നിര്‍വ്വഹിച്ചു.
13 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റി വഴി സമൈലില്‍ അംഗത്വമെടുക്കാം. അംഗത്വ കാലത്തിന്റെ ഭാഗമായി ജില്ലയിലെ 892 കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 17ന് പതാക ദിനമായി ആചരിക്കും. യൂണിറ്റുകളില്‍ പതാക മരം, പുതിയ പതാകയുടെ പ്രകാശനം അനുബന്ധമായി നടക്കും. നവംബര്‍ ഒന്ന് മുതല്‍ 30 കാലയളവില്‍ യൂണിറ്റുകളില്‍ നടക്കുന്ന സ്‌മൈല്‍ പാര്‍ലമെന്റില്‍ അംഗത്വ വിതരണം പൂര്‍ത്തിയാകും.