എ ആർ നഗറിൽ മാനസിക ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു

എ ആർ നഗർ: എ ആർ നഗർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഘ്യത്തിൽ സമൂഹത്തിൽ ഉയർന്നുവരുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ചും, കുട്ടികൾ നേരിടുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഫൗസിയ ഉദ്ഘാടനം ചെയ്തു. 

കൗമാരത്തെ അലട്ടുന്ന പ്രശ്നങ്ങളെ കുറിച്ചും, മാനസികാരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനുമുള്ള  ബോധവൽക്കരണ ക്ലാസ് ഡോക്ടർ ഹസനത്തിന്റെ നേതൃത്വത്തിൽ നടന്നു. സ്രോതാക്കളുടെ സംശയങ്ങൾക്കും ഡോക്ടർ മറുപടി നൽകി. 

പരിപാടിയിൽ എച്ച് ഐ മുഹമ്മദ് ഫൈസൽ ടി സ്വാഗതവും, ജെ എച്ച് ഐ സുധ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}