വേങ്ങര: ചേറ്റിപ്പുറം മാട് ചെറുകുറ്റിപ്പുറം ശാസ്താ ഭഗവതി ക്ഷേത്രത്തിൽ മൂന്ന് ദിവസങ്ങളായി നടന്നു വന്നിരുന്ന നവരാത്രി പൂജകളും തുടർന്നുള്ള വിജയദശമി ആഘോഷവും ഇന്ന് സമാപിച്ചു. സ്ത്രീകളെയും കുട്ടികളെയും കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ, സരസ്വതി പൂജ, പുസ്തക പൂജ, വാഹന പൂജ എന്നിവ നടന്നു.
ശ്രീ കുട്ടൻ നമ്പൂതിരിയുടെ മുഖ്യ കർമ്മികത്തത്തിൽ നടന്ന ചടങ്ങുകൾ സെക്രട്ടറി സുബ്രഹ്മണ്യൻ എം പി, കേലു തൊട്ടിയിൽ, പി പി കൃഷ്ണൻ, വാസു എൻ പി, പ്രഷിത് തുടങ്ങിയവർ ചേർന്ന് നിയന്ത്രിച്ചു.
കെ സി ശ്യാം പ്രസാദ്, അർജുൻ എം പി, അജയ് കെ സി തുടങ്ങിയവർ പ്രസാദം വിതരണം ചെയ്തു. വിജീഷ് സി, സുരേഷ് ടി, ജിതിൻ താനരി, രവി താനാരി, നളിനി, കമലാക്ഷി കെ പി, സജീഷ് കെ, ബാബു പുളിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രഭാതഭക്ഷണം ഉണ്ടായിരുന്നു. ട്രസ്റ്റി മെംബേർസ് രമ്യ കെ സി, വിദ്യ കെ സി ഇവർ കുട്ടികൾക്ക് സമ്മാനമായി സ്പോൺസർ ചെയ്ത നോട്ടു ബുക്ക്‌കൾ, പേനകൾ തുടങ്ങിയവ ഖജാൻജി കുട്ടിയപ്പുവും ട്രസ്റ്റി അംഗം ശ്യാം പ്രസാദും സംയുക്തമായി ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു വിതരണം ചെയ്തു.