അരീക്കോട്: മികച്ച ഉർദു അധ്യാപർക്ക് നൽകി വരുന്ന എം.ജി.പട്ടേൽ ദേശീയ അവാർഡ് ജേതാവ് എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം ഡയറക്ടർ പി.പി.മുജീബ് റഹ്മാനെ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. കേരള സംസ്ഥാന മൈനോറിറ്റി ഡവലപ്മെൻ്റ്റ് ഫിനാൻസ് കോർപ്പറേഷൻ ഡയറക്ടർ കെ.ടി.അബ്ദു റഹ്‌മാൻ ഉപഹാരം കൈമാറി.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് വടശ്ശേരി ഹസൻ മുസ്‌ലിയാർ,കെ.കെ.അബൂബക്കർ ഫൈസി, സയ്യിദ് പൂക്കോയ തങ്ങൾ, അബ്ദുൽ ലത്വീഫ് മഖ്ദൂമി, ഷാജഹാൻ മാതക്കോട്, മുനവ്വർ, എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ ഭാരവാഹികളായ കെ. സൈനുദ്ദീൻ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, പി.ടി.നജീബ്, സുൽഫിക്കർ കിഴുപറമ്പ് എന്നിവർ സംബന്ധിച്ചു.