തിരൂരങ്ങാടി: കാമ്പസ് ചാറ്റ് സംഘടിപ്പിച്ച കോളേജ് മാഗസിൻ അവാർഡിൽ തിരൂരങ്ങാടി പി.എസ്.എം.ഓ കോളേജിന് അഭിമാന നേട്ടം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 10 മാഗസിനുകളിൽ നിന്നാണ് കോളേജിൻ്റെ മാഗസിനായ "ഇറ്റ്" ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്.
തിരൂരങ്ങാടി പി.എസ്.എം.ഓ. കോളേജ് യൂണിയൻ 2023-24 ൻ്റെ കഠിനാധ്വാനത്തിൻ്റെയും സർഗ്ഗാത്മകതയുടെയും ഫലമാണ് ഈ നേട്ടം. കോളേജിന് അഭിമാനം നേടിക്കൊടുത്ത "ഇറ്റ്" എന്ന മാഗസിൻ്റെ വിജയത്തിൽ പങ്കാളികളായവർ ഡോ. അസീസ്, മിഷാൽ മിർസ, അർഷദ് ഷാൻ, നാഫിഹ്, ഫവാസ്, ഇൻഫാർ, റയ്യാൻ, മർസൂക, മുബഷിറ, മർവ മജീദ്, മക്സൂദ എന്നിവരാണ്.