വേങ്ങര: പത്തുമൂച്ചി പി കെ എം മൻസൂറിന്റെ മകനും പി പി ടി എം വൈ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയുമായ ഫഹീം പി.കെ.എം ജൂനിയർ ബോയ്സ് വിഭാഗത്തിൽ 50 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിൽ സംസ്ഥാനതലത്തിൽ യോഗ്യത നേടിയതിനെ തുടർന്ന് എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കോടൻ അബ്ദുൽ നാസർ ഫഹീമിന് മൊമെന്റോ കൈമാറി. പഞ്ചായത്ത് സെക്രട്ടറി മൻസൂർ അപ്പാടൻ, ട്രഷറർ മുഹമ്മദ് സലീം ചീരങ്ങൻ, കെ പി മുഹമ്മദ് അലി, സിപി അബ്ദുൽ അസീസ്, ചീരങ്ങൻ സാദിക്ക്, ചീരങ്ങൻ ഷബീബ്, സിപി ഹിഷാം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.