എ.ആർ നഗറിൽ ക്ലോറിനേഷൻ പരിപാടിക്ക് തുടക്കമിട്ടു

എ.ആർ നഗർ: എ.ആർ നഗർ പഞ്ചായത്തിലെ പൊതുകിണറുകളും മറ്റ് ജല സ്രോതസ്സുകളും ക്ലോറിനേഷൻ ചെയ്യുന്ന പരിപാടിക്ക് തുടക്കമിട്ടു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് കുന്നുംപുറം എഫ് എച്ച് സി യിൽ വച്ച് നിർവ്വഹിച്ചു.

അമീബിക്ക് മെനിഞ്ചയ്റ്റിസ് നെതിരെയും ജലജന്യ രോഗങ്ങളായ മഞ്ഞപിത്തവും വയറിളക്ക രോഗങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പരിപാടിക്ക് തുടക്കമിട്ടത്. പഞ്ചായത്തിലെ ഇരുപത്തിയൊന്നു വാർഡുകളിലായിട്ടുള്ള മുഴുവൻ പൊതു കിണറുകളും ക്ലോറിനേഷൻ നടത്തുക എന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം.

മെഡിക്കൽ ഓഫീസർ ഡേ: ഫൗസിയ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. പരിപാടിക്ക് ജെഎച്ച് ഐ സുധ സ്വാഗതവും ജെ എച്ച് ഐ ധന്യ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}