വേങ്ങര: പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വേങ്ങര ബസ് സ്റ്റാൻഡിൽ വെച്ച് "ഗാസ ഐക്യദാർഢ്യ തെരുവ്" എന്ന പേരിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സയണിസ്റ്റ് ഭീകരതെക്കെതിരെ ഗാസയിലെ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒരുക്കിയായിരുന്നു ഗാസ തെരുവ് സജ്ജമായത്. ഐക്യദാർഢ്യ തെരുവിലെ എക്സിബിഷൻ ചിത്രങ്ങൾ ജനങ്ങളുടെ വികാരങ്ങളെ തൊട്ടുണർത്തി.
വേങ്ങരക്കാരുടെ ഇസ്രായേലിനോടുള്ള പ്രധിഷേതാത്മകമായി ഗാസ തെരുവിൽ സജ്ജമാക്കിയ പ്രതിഷേധ ബോർഡിൽ കൈ പകർത്തി പിഞ്ചു കുഞ്ഞുങ്ങളും അമ്മമാരും, വിദ്യാർത്ഥികളും ഉൾപ്പെടെ അഞ്ഞൂറിലധികം ആളുകളാണ് പ്രധിഷേധത്തിൽ അണി നിരന്നത്.
വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ അലി അക്ബർ കൈ പതിപ്പിച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫത്താഹ് മൂഴിക്കൽ അധ്യക്ഷത വഹിച്ചു. ഗാസയിൽ മരണമടഞ്ഞ ആളുകളുടെ പ്രത്യേക ഫോട്ടോ പ്രദർശനവും വേങ്ങര ബസ് സ്റ്റാൻഡിലെ കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തി. പരിപാടിയിൽ ഹാരിസ് മാളിയേക്കൽ സമാപന സന്ദേശം നൽകി.
അമീൻ കള്ളിയത് സ്വാഗതവും, സാദിഖ് മൂഴിക്കൽ നന്ദിയും രേഖപ്പെടുത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ ഖാദർ, ജനറൽ സെക്രട്ടറി ടി.വി ഇക്ബാൽ, വേങ്ങര സർവീസ് ബാങ്ക് പ്രസിഡന്റ്‌എൻ.ടി അബ്ദുൽ നാസർ എന്ന കുഞ്ഞുട്ടി, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസു, വി.കെ റസാഖ്, എ.കെ നാസർ, പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, മുസ്ലിം ലീഗ് ഭാരവാഹികളായ കോഴിസ്സൻ മായിൻകുട്ടി, പൂവഞ്ചേരി ലത്തീഫ്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഫിറോസ് കണ്ണാട്ടിൽ, ഹസീബ് പി, ജാബിർ സി.കെ, എ.കെ.പി ജുനൈദ്, സഹീർ അബ്ബാസ് നടക്കൽ, മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി ഹർഷദ് ഫാസിൽ, ജില്ലാ ഭാരവാഹി സി.പി ഹാരിസ് എന്നിവർ സംബന്ധിച്ചു.