വേങ്ങര: കേരള മുസ്ലിം ജമാഅത്ത് ഊരകം സർക്കിൾ `വയൽ വരമ്പത്ത്' കർഷക സംഗമം പുത്തൻ പീടിക വയലിൽ നടന്നു. കൃഷി വകുപ്പ് അസി.ഡയറക്ടർ കെ ജംഷീദ് വിഷയാവതരണം നടത്തി.
സർക്കിൾ പ്രസിഡന്റ് കുഞ്ഞി മൊയ്‌ദീൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എ പി എം ഇഖ്ബാൽ, കെ കെ സൽമാൻ, സി അക്ബർ സഖാഫി, പി സൈദലവി എന്നിവർ പ്രസംഗിച്ചു.