വേങ്ങര: ഫിസിയോതെറാപ്പി ദിനത്തിന്റെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സായംപ്രഭാ ഹോംമും വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും സംയുക്തമായി ബോധവൽക്കരണ പരിപാടിയും ഫിസിയോതെറാപ്പി പരിശീലനവും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷയായിരുന്നു.
മെഡിക്കൽ ഓഫീസർ ശ്രീകുമാർ കെ പി, ഹെൽത്ത് സുപ്രണ്ട് രാജൻ സി, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ വി, പബ്ലിക് ഹെൽത്ത് നഴ്‌സ് ഷീല എൻ സി തുടങ്ങിയവർ പ്രസംഗിച്ചു.
പി.ആർ.ഒ നിയാസ് പി, ഫിസിയോതെറാപ്പിസ്റ്റ് ഷമീം യൂസഫ് ടി, റിൽഷാ എന്നിവർ ബോധവൽക്കരണ ക്ലാസുകളും പരിശീലനങ്ങളും നിർവഹിച്ചു.