വേങ്ങര: ഇസ്രായേൽ വംശഹത്യയുടെ രണ്ടു വർഷം തികയുന്ന ഒക്ടോബർ 7 നു വെൽഫയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വേങ്ങര ടൗണിൽ നൈറ്റ് മാർച്ച് നടത്തി.
ലക്ഷക്കണക്കിന് കുട്ടികളടക്കം മുഴുവൻ ജനങ്ങളും പട്ടിണിയും ക്ഷാമവും കൊണ്ട് മരിച്ചു വീഴുമ്പോൾ, ലോകം മുഴുവൻ തെരുവുകളിൽ ഇസ്രായേൽ നരനായാട്ടിനെതിരെ പ്രതികരിക്കുമ്പോൾ, കയ്യും കെട്ടി നോക്കി നിൽക്കാൻ വെൽഫെയർ പാർട്ടിക്കാവില്ലെന്നു മാർച്ചിനോടാനുബന്ധിച്ചു നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ പ്രസ്താവിച്ചു.
ഹൈസ്കൂൾ പരിസരത്തു നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി, ബസ്സ് സ്റ്റാൻഡ് പരിസരത്തു സമാപിച്ചു. മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ, ഖുബൈബ് കൂരിയാട്, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കുട്ടിമോൻ ചാലിൽ, അലവി എം. പി, യൂസുഫ് കുറ്റാളൂർ, മുഹമ്മദ് അലി ചാലിൽ, റഹീം ബാവ, നിഹാദ് പി. പി, ഹംസ എം. പി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.