പ്രവാചക പാഠങ്ങൾ ജീവിതത്തിൽ പകർത്തുക ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ്

വേങ്ങര: പ്രവാചക പാഠങ്ങൾ ജീവിതത്തിൽ പകർത്തണമെന്നും, അധര വ്യായാമം കൊണ്ട് പ്രയോജനമില്ലെന്നും ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് സമീർ കാളികാവ്.  വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂളിൽ ജമാഅത്തെ ഇസ്‌ലാമി എ. ആർ നഗർ ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ചടങ്ങിൽ ഏരിയ പ്രസിഡന്റ് പി. ഇ ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു. ശറഫുദ്ധീൻ ഉമർ,  അൻവർ ഷമീം ആസാദ്  വെട്ടിയാട്ട്, എന്നിവർ സംസാരിച്ചു. 

ഖുർആൻ സ്റ്റഡി സെന്റർ കേരള നടത്തിയ ഖുർആൻ പരീക്ഷയിൽ സംസ്ഥാന തലത്തിൽ റാങ്കിനു അർഹമായ പി. ഇ  ഖമറുദീനും ജില്ലാതലത്തിൽ റാങ്കിനു അർഹയായ എം. കെ ലുബ്‌ന മോൾക്കും  ഉപഹാരങ്ങൾ കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}