വേങ്ങര: മലപ്പുറം റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വേങ്ങര ഉപജില്ലാ ടീം ചാമ്പ്യന്മാരായി. തിരുവാലി ഗവൺമെൻറ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന മത്സരത്തിൽ, സെമി ഫൈനലിൽ വണ്ടൂരിനെയും ഫൈനലിൽ മലപ്പുറത്തെയും 10 വിക്കറ്റിനു തോല്പിച്ചാണ് വേങ്ങര ഉപജില്ലാ ടീം ജേതാക്കളായത്. വിജയികളെ വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ഷർമിലി അഭിനന്ദിച്ചു.
ജില്ലാ ജൂനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ്: വേങ്ങര ഉപജില്ല ജേതാക്കൾ
admin