ഇരിങ്ങല്ലൂർ: പറപ്പൂർ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ആറാം വാർഡിലെ ഇടിച്ചിറ കോലേരിക്കുണ്ട് റോഡ് വാർഡ് മെമ്പർ എ പി ഷാഹിദയുടെ നേതൃത്വത്തിൽ ജനകീയമായി വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തു.
വാർഡിലെ പൊതു ഗതാഗത സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകി വികസന മുന്നേറ്റം കാഴ്ചവെച്ച വാർഡിന്റെ ജനകീയ മെമ്പറെ തദ്ദേശ വാസികൾ അഭിനന്ദിച്ചു.
ചടങ്ങിൽ സിദ്ധീഖ് എം പി, അബ്ദുറഹ്മാൻ പൂവത്തിങ്ങൽ, ബാലൻ കോലേരി, മാനു കാക്ക, കറുമണ്ണിൽ കാദർ, സൈതലവി എ പി, ആബിദ് എ കെ, ഒ പി മുഹമ്മദ്, എ പി അഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.